Headlines News :

MEETINGS & CIRCULARS

ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ കൌൺസിൽ 
2013 മാർച്ച് 30,31 തിയ്യതികളിൽ എടക്കരയിൽ. 
എല്ലാ ജില്ലാ കൌൺസിൽ അംഗങ്ങളും കൃത്യസമയത്തു തന്നെ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി സലീം പെരിമ്പലം അറിയിച്ചു. 
കൂടുതൽ വിവരങ്ങൽക്ക് .. 9946554520



//////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////////

ism കാമ്പയിൻ | ലഘുലേഖ



'ധാര്‍മിക യുവത സുരക്ഷിത സമൂഹം' ഓടുന്ന ബസ്സില്‍ ആറുപേര്‍ ചേര്‍ന്ന് ക്രൂരമാനഭംഗത്തിനിരയാക്കി ഒടുവില്‍ പന്ത്രണ്ട് ദിവസങ്ങള്‍ക്കുശേഷം മരണത്തിന് കീഴടങ്ങിയ ഡല്‍ഹിയിലെ പാരമെഡിക്കല്‍ വിദ്യാര്‍ഥിനി. ജീവിതപ്രാരാബ്ധങ്ങള്‍ പേറി കുടുംബത്തെ പോറ്റാനുള്ള യാത്രയില്‍, ട്രെയിനിന്റെ കംപാര്‍ട്ടുമെന്റില്‍ ആരും കേള്‍ക്കാതെപോയ നിലവിളികള്‍ക്കൊടുവില്‍ പിച്ചിച്ചീന്തിയെറിയപ്പെട്ട സൗമ്യ. ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് ബന്ധുക്കളെ തേടിയെത്തി, കണ്ണൂരിലെ ഇരിട്ടിയില്‍ ഓടുന്ന ലോറിയിലും വിജനമായ പുഴക്കരികിലും വെച്ച് 'വേട്ടനായ്'ക്കളുടെ കൊടുംക്രൂരതയ്ക്ക് വിധേയമായി, മനസും ശരീരവും തകര്‍ന്ന് തിരുവനന്തപുരത്തെ അഭയകേന്ദ്രത്തില്‍ കഴിയുന്ന ബംഗാള്‍ പെണ്‍കുട്ടി... ഈ വാര്‍ത്തകള്‍ക്കെല്ലാം സമാനതകള്‍ ഏറെയായിരുന്നെങ്കിലും ഡല്‍ഹി പെണ്‍കുട്ടി മാത്രം ആഴ്ചകളോളം തലക്കെട്ടുകളില്‍ നിറഞ്ഞുനിന്നു. നാടും നഗരവും ഭേദമില്ലാതെ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ന്നു. എന്നാല്‍ മറ്റു പല വാര്‍ത്തകളും തലക്കെട്ടുകളില്‍ അല്‍പായുസ്സ് മാത്രമായി വിസ്മൃതിയിലേക്ക് മാഞ്ഞുപോകുകയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളും വയോധികകളുംവരെ ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍. മാതാപിതാക്കള്‍ കുഞ്ഞുമക്കളെ ലൈംഗിക റാക്കറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്നു. പിതാവും സഹോദരനും ഉറ്റബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടികളെ കാമാര്‍ത്തിക്ക് ഇരയാക്കുന്നു. സാന്ത്വനവും തണലുമാകേണ്ട വീട്ടകങ്ങള്‍പോലും കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങളുടെ ഇടങ്ങളായി മാറുന്നു. സംസ്ഥാന ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ ഔദ്യോഗിക കണക്കുപ്രകാരം കഴിഞ്ഞവര്‍ഷം മാത്രം സ്ത്രീകള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങള്‍ 9758. മാനഭംഗം 715, ഗാര്‍ഹിക പീഡനം 4050. ഔദ്യോഗിക രേഖകളിലൊന്നും വരാതെ പോയത് ഇതിലുമെത്രയോ അധികം! അയലത്തുനിന്നുയരുന്ന ദീനരോദനം കേള്‍ക്കാതിരിക്കാന്‍ ടെലിവിഷന്റെ ശബ്ദം കൂട്ടിക്കൊണ്ടിരിക്കുകയാണോ നാം? ഇവിടെ ഒരുചോദ്യം ഉയരുന്നു. തിന്മകളുടെ ഈ മലവെള്ളപ്പാച്ചിലിനു മുന്‍പില്‍ ആരാണിനി പ്രതിരോധം തീര്‍ക്കുക? പെണ്‍കുട്ടികള്‍ ആരെയാണ് വിശ്വസിക്കേണ്ടത്? സുരക്ഷിതത്വത്തിന്റെ അവസാന അഭയകേന്ദ്രമാകേണ്ട വീടിന്റെ അകത്തളങ്ങളില്‍പോലും അവര്‍ സുരക്ഷിതരല്ലെങ്കില്‍, പിന്നെ എവിടെയാണ് അവര്‍ക്ക് അഭയം? സ്ത്രീയെ കച്ചവടച്ചരക്കായി മാത്രം കണക്കാക്കുന്ന ആധുനിക കമ്പോളസംസ്‌കാരത്തിന്റെ ഉപോത്പന്നം തന്നെയാണ് സ്ത്രീ പീഡനങ്ങള്‍. കീടനാശിനി മുതല്‍ കാറിന്റെ വരെ പരസ്യത്തിന് സ്ത്രീ ശരീരം വേണം. നാല്‍ക്കവലകളിലെ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ തെളിഞ്ഞുനില്‍ക്കുന്നത് ആഭാസങ്ങളാണ്. മനുഷ്യന്റെ അധമ വികാരങ്ങളെയും പൈശാചികതയെയും ഉണര്‍ത്തുംവിധം ഉടുമുണ്ട് അഴിച്ചിട്ടാലേ പരസ്യവും കലയും സാഹിത്യവും പിറക്കൂ എന്ന് കരുതുന്നവരും അതിന് സൗകര്യം ചെയ്തുകൊടുക്കുന്നവരും തന്നെയാണ് യഥാര്‍ഥ പ്രതികള്‍. വിഡ്ഢിപ്പെട്ടിയിലൂടെ കിടപ്പുമുറികളില്‍ വിളമ്പിത്തരുന്നത് മാനഭംഗത്തിനും പീഡനത്തിനും പറ്റിയ ചേരുവകളാണ്. സ്ത്രീ കച്ചവടച്ചരക്കോ സ്ത്രീശരീരം കഴുകക്കണ്ണുകള്‍ക്ക് കൊത്തിവലിക്കാന്‍ എറിഞ്ഞുകൊടുക്കേണ്ടതോ അല്ല എന്ന് തിരിച്ചറിയുന്നത് ഒരു സംസ്‌കാരം തന്നെയാണ്; അത് പഴഞ്ചനായി ആരൊക്കെ മുദ്രയടിച്ചാലും. ജീവിതം ആസ്വദിക്കാനും അടിച്ചുപൊളിക്കാനുമുള്ളതാണെന്നും തന്റെ ഭോഗതൃഷ്ണകള്‍ക്കും പണക്കൊതിക്കും മുമ്പില്‍ വിലങ്ങുതടിയാകുന്ന മനസ്സാക്ഷിയും മാനവികതയും ആവശ്യമില്ലെന്നും പറയാതെ പറഞ്ഞുകൊണ്ടേയിരിക്കുന്ന പുതിയ ജീവിതവീക്ഷണം തന്നെയാണ് മറ്റൊരു പ്രതി. ആരോടും കടപ്പാടില്ലെന്നും ജീവിതത്തിന് ആരുടെ മുന്‍പിലും കണക്ക് പറയേണ്ടതില്ലെന്നും പഠിപ്പിക്കുന്ന ജീവിതസങ്കല്പം മാറാതെ മറ്റൊരു പരിഹാരവുമില്ല. ദൈവം തന്ന ദാനമാണ് ജീവിതമെന്നും മടങ്ങിപ്പോകേണ്ടത് അവനിലേക്കാണെന്നും വേട്ടക്കാരനും ഇരയും ഹാജരാക്കപ്പെടുന്ന, കണക്ക് പറയേണ്ട അനശ്വരമായ മറ്റൊരു ലോകം വരാനുണ്ടെന്നുമുള്ള തിരിച്ചറിവ്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുയരുന്ന അടിയുറച്ച ദൈവവിശ്വാസത്തിനേ ഈ ജീവിതസങ്കല്‍പം പകര്‍ന്നുനല്‍കാന്‍ കഴിയൂ. സ്ഥാപനവത്ക്കരിക്കപ്പെടുന്ന മതവും കച്ചവടവത്ക്കരിക്കപ്പെടുന്നആത്മീയതയും ഉണ്ടാക്കുന്നത് ദൈവവിശ്വാസമല്ല, ഒരുതരം കാപട്യമാണ്. ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് ഉറക്കെ വിളിച്ചുപറയുകയും ജീവിതംകൊണ്ട് ദൈവത്തെ നിഷേധിക്കുകയും ചെയ്യുന്ന കാപട്യം. മഹാഭൂരിപക്ഷവും ദൈവവിശ്വാസികളായിരുന്നിട്ടും ദൈവത്തിന് നിരക്കാത്തത് പെരുകുന്നതിന്റെ കാരണവും ഈ കാപട്യമാണ്. ജീവിതവും മരണവും യാഥാര്‍ഥ്യമായതുപോലെ മരണാനന്തര ജീവിതവും യാഥാര്‍ഥ്യമാണ്. ആരുടെയൊക്കെ കണ്ണുവെട്ടിച്ചാലും എല്ലാമറിയുന്ന പടച്ചതമ്പുരാന്റെ കണ്‍വെട്ടത്തുനിന്ന് ഒന്നും ഒളിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്നിടത്ത് ഒരു പുതിയ ജീവിതവീക്ഷണം ഉയര്‍ന്നുവരും. നിയമത്തെയോ ഭരണകൂടത്തെയോ മറികടക്കാന്‍ കഴിഞ്ഞെന്നുവരാം. പക്ഷേ, പടച്ചവനും പരലോകവും വിചാരണയുമുണ്ട് എന്ന സത്യം അവന്റെ മനസ്സിനെ പൊള്ളിക്കും. ഇരയുടെ കരച്ചില്‍ കേട്ടിട്ടും അലിവ് തോന്നാത്ത മനസ്സ് ഉണ്ടെങ്കില്‍ ആ മനസ്സില്‍ നിന്ന് ആദ്യം വലിച്ചെറിയപ്പെട്ടത് ഉള്ളുണര്‍ത്തേണ്ട ഈ ബോധമാണ്. അത് തിരിച്ചുപിടിക്കലല്ലാതെ ആത്യന്തികമായി മറ്റൊരു പരിഹാരവുമില്ല. ഡല്‍ഹി പെണ്‍കുട്ടിക്ക് വേണ്ടി അല്‍പകാലത്തേക്ക് മാത്രമാണെങ്കിലും പതച്ചുപൊന്തിയ യൗവനത്തിന്റെ രോഷമുണ്ടല്ലോ, അത് ഒരു സാമൂഹ്യബോധമായി നിലനിന്നിരുന്നുവെങ്കില്‍ സമൂഹത്തിന് അതൊരു സുരക്ഷാകവചം തീര്‍ക്കുമായിരുന്നു. പെങ്ങന്മാരുടെ മാനം കാക്കാന്‍ കൈകളുയര്‍ത്തി പൊരുതുന്ന ആങ്ങളമാര്‍ നാട്ടിലുണ്ട് എന്ന് വിശ്വസിക്കാമായിരുന്നു.. പക്ഷേ, പ്രതികരണങ്ങള്‍ താത്ക്കാലികം മാത്രമാവുകയും യുവത്വം മദ്യലഹരിയിലേക്കും താരാരാധനയിലേക്കും, ഇന്റര്‍നെറ്റും ഫേസ്ബുക്കും ഏറ്റവും പുതിയ മൊബൈല്‍ സങ്കേതങ്ങളും ഫാന്റസിയും മാത്രം ചര്‍ച്ചയാകുന്നിടത്തേക്കും ചുരുങ്ങിപ്പോവുകയും ചെയ്യുന്നതാണ് ദുരന്തം. യൗവനം നിശ്ശബ്ദമാകുന്നിടത്താണ് സമൂഹത്തിന്റെ അധ:പതനം ആരംഭിക്കുന്നത്. പൈശാചിക കുറ്റകൃത്യങ്ങളുടെ പ്രതിപ്പട്ടികയില്‍ ഇനിയും ഏറെ പേരുകളുണ്ട്. മക്കള്‍ക്ക് മാതൃകയാകാനോ മക്കളെ വളര്‍ത്താനോ നേരമില്ലാത്ത കുടുംബങ്ങള്‍ തന്നെയാണ് കുറ്റവാളികളെ സൃഷ്ടിക്കുന്ന മറ്റൊരു ഘടകം; കേരളത്തില്‍ പ്രത്യേകിച്ചും. കേരളീയ സമൂഹത്തിന്റെ ഗണ്യ ഭാഗമായ പ്രവാസികുടുംബങ്ങളില്‍ രക്ഷിതാക്കളേറെയും വര്‍ഷങ്ങളോളം വീടുകളില്‍നിന്ന് അകന്നുനില്‍ക്കുന്നവരാണ്. ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ഏതാനും ദിവസങ്ങളിലെ ഒത്തുചേരല്‍ മാത്രമാണ് കുടുംബജീവിതം. സാഹചര്യത്തിന്റെ അനിവാര്യതയാണെങ്കില്‍പോലും തങ്ങളുടെ അസാന്നിധ്യത്തിലും മക്കള്‍ നല്ലവരായി വളരാന്‍ തക്ക പിന്തുണയും പ്രേരണയും ഒരുക്കിക്കൊടുക്കുന്ന എത്ര രക്ഷിതാക്കളുണ്ട്? പ്രവാസജീവിതത്തിന്റെ മണല്‍പ്പരപ്പില്‍ ചോര പൊടിയുന്ന തങ്ങളുടെ അധ്വാനത്തിന്റെ മൂല്യവും നഷ്ടപ്പെടുത്തിയ യൗവനത്തിന്റെ പ്രതിഫലവുമാണ് തങ്ങളുടെ സമ്പാദ്യമെന്നത് മക്കളെ പഠിപ്പിക്കാന്‍ മറന്നുപോയതാണ് പലര്‍ക്കും സംഭവിച്ച തെറ്റ്. ബാറുകള്‍തോറും കറങ്ങിനടക്കുകയും നിരന്തരം മൊബൈല്‍ റീചാര്‍ജ് ചെയ്യുകയും കൂട്ടുകാരൊത്ത് ആടിപ്പാടുകയും ചെയ്യാന്‍ ചെലവിടുന്ന ഈ പണം ചോര പൊടിഞ്ഞുണ്ടായതാണെന്ന് അവര്‍ അറിയുന്നില്ല. മദ്യം തിന്മകളുടെ മാതാവെന്നാണ് മതം പരിചയപ്പെടുത്തിയത്. മിക്കവാറും കുറ്റകൃത്യങ്ങള്‍ക്ക് പുറകില്‍ മദ്യത്തിന്റെ അകമ്പടിയുണ്ടാകും. സ്ത്രീകളുടെ, പെണ്‍മക്കളുടെ, പിഞ്ചുകുഞ്ഞുങ്ങളുടെ കണ്ണീരിനെക്കാള്‍ വലുത് അബ്കാരികളുടെ നോട്ടുകെട്ടാണെന്ന് കരുതുന്ന ഭരണകൂടം നാടനും ഫോറിനുമായി മദ്യമൊഴുക്കുന്നതിന് പരമാവധി സൗകര്യം ചെയ്തുകൊടുക്കുന്നു. ഈ സൗകര്യം ഉപയോഗപ്പെടുത്തി സ്വബോധം നഷ്ടപ്പെടുന്നവന്റെ ഉള്ളിലുള്ള മൃഗം ഉണരുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്? മദ്യ ഉപഭോഗത്തെ നിരോധിക്കാനോ നിയന്ത്രിക്കാനോ കഴിയാത്ത ഭരണകൂടവും പ്രതിസ്ഥാനത്തുതന്നെ. സ്ത്രീയെ കച്ചവടവത്കരിക്കുന്ന കമ്പോള സംസ്‌കാരവും, ആസ്വദിച്ചു തീര്‍ക്കുവാനുള്ളതാണ് ഈ ജീവിതമെന്ന വീക്ഷണവും, പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹവും, തകരുന്ന കുടുംബാന്തരീക്ഷവും, മദ്യാസക്തിയും ചേര്‍ന്ന് വിളയിച്ചതാണ് കണ്ണില്‍ ചോരയില്ലാത്ത പൈശാചികതയുടെ പുതിയ ലോകം. ഒരു പുതിയ ജീവിതസങ്കല്പം കൊണ്ട് മാത്രമേ ഈ ആസുരസമൂഹത്തെ നമുക്ക് മാറ്റിപ്പണിയാന്‍ സാധിക്കൂ. ആറാം നൂറ്റാണ്ടിലെ അപരിഷ്‌കൃത സമൂഹത്തിന്റെ ഇരുളകറ്റിയത് ഈ വെളിച്ചമാണ്. ദൈവവിശ്വാസം തന്നെയാണ് അതിന്റെ ആധാരശില. ജീവിതം നശ്വരമാണെന്നും മരണത്തോടെ അവസാനിക്കുന്നതല്ലെന്നും ദൃഢബോധ്യമായി തിരിച്ചറിയുന്നിടത്ത് മാറ്റമുണ്ടാകും. തിന്മകളുടെ സാഹചര്യം ഇല്ലായ്മചെയ്യുകയും എന്നിട്ടും ക്രൂരതകള്‍ നടമാടുന്നുവെങ്കില്‍ കര്‍ക്കശവും മാതൃകാപരവുമായ ശിക്ഷ നടപ്പാക്കുകയുമാണ് പോംവഴി. തിന്മയുടെ സാഹചര്യങ്ങളെല്ലാമൊരുക്കിവെച്ച് ശിക്ഷകളെക്കുറിച്ചും നിയമനിര്‍മാണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നത് പരിഹാരമാവില്ല. 'ധാര്‍മിക യുവത-സുരക്ഷിത സമൂഹം' എന്നത് നാം 'ഓരോരുത്തരും ഏറ്റെടുക്കേണ്ട സന്ദേശമാണ്. 'കരുത്തുപകരാനും പിന്തുണയ്ക്കുവാനും കഴിയുമെങ്കില്‍ മുന്നില്‍ നിന്ന് പൊരുതാന്‍ ഞങ്ങളുണ്ട്.' നാളേക്കുവേണ്ടി, തിരിച്ചറിവുള്ള ഒരു പുതുയുവതയ്ക്കുവേണ്ടി... | 
ധാര്‍മിക യുവത, സുരക്ഷിത സമൂഹം ISM കാമ്പയിന്‍ 2013 ജനുവരി - ഫെബ്രുവരി

************************************************************************

ISM MALAPPURAM EAST Dist. Executive meet 
06-02-2013 Wednesday 6.30 - 9.30
At Edavanna
All Exicutive members should attend the meet
Saleem Perimbalam
Dist Sec

0 comments:

Speak up your mind

Tell us what you're thinking... !



 
Copyright © 2013-
Template Design by Creating Website ~~@~~ Modified by MALAYALAM BLOG HELP